ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്.
ഡല്‍ഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ഛോട്ടാ രാജനെ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു പേര്‍ക്കും കൂടി ഏഴ് വര്‍ഷം തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. കൂടാതെ ഇവരില്‍നിന്നു 15,000 രൂപ പിഴയീടാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
രാജനെ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാജന്‍ മോഹന്‍കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്.
നിലവില്‍ തീഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ, 2015 ഒക്ടോബര്‍ 25 ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.