കൊച്ചി : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വഴിപാടില്‍ ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയതായി ആരോപണം. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതിയിലാണ് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയതായി കണ്ടെത്തിയത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിനാണ് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയ സംഭവം ഉണ്ടായത്. എന്നാല്‍ ഗുരുതി തര്‍പ്പണം ചെയ്യല്‍ ചടങ്ങിന് മുന്‍പ് മേല്‍ശാന്തിക്ക് സംശയം തോന്നിയതിനാല്‍ തര്‍പ്പണം ചെയ്തില്ല. സംഭവത്തില്‍ രണ്ട് ജീവനക്കാരെ ജോലിയില്‍ നിന്നും ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തി.