കാവല്‍ക്കാരന്‍ തന്നെ കളവ് നടത്തുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കാവല്‍ക്കാരന്‍ തന്നെ കളവ് നടത്തുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ആകണമെന്ന് പറഞ്ഞാണ് മോദി വോട്ട് തേടിയത്. എന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ തന്നെ ഇപ്പോള്‍ കളവ് നടത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.

ലളിത് മോദി ലണ്ടനിലാണെങ്കിലും നിങ്ങളുടെ മുഖ്യമന്ത്രിയുടെ മകന് അദ്ദേഹം മുടങ്ങാതെ കോടിക്കണക്കിന് രൂപ നല്‍കുന്നുണ്ട്. രാജസ്ഥാനില്‍ മഹാറാലിയെ അഭിസംഭോധന ചെയ്യുകയായിരുന്ന രാഹുല്‍ പറഞ്ഞു. അരുണ്‍ ജയ്റ്റ്ലിയുടെ സഹായത്തോടെ വിദേശത്തേക്ക് കടന്ന വിജയ് മല്യയും ജയ്റ്റ്ലിയുടെ മകളുടെ അക്കൗണ്ടില്‍ കൃത്യമായി പണം നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം അരോപിച്ചു.

അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് റഫേല്‍ കരാറിലെ അന്വേഷണം ഭയന്നാണ്. സാധാരണ കര്‍ഷകര്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ കുറ്റക്കാരാകും. എന്നാല്‍ കോടികളുടെ കടബാധ്യതയുളളവര്‍ക്ക് ചുവന്ന പരവധാനി വിരിച്ചു കൊടുക്കുന്ന സ്ഥിതിയാണ് ഇന്ന് രാജ്യത്തുളളതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

Top