ന്യൂഡല്‍ഹി: കക്കൂസുകളുടെ കാവല്‍ക്കാരനാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ധയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്.ഒരു കോണ്‍ഗ്രസ് നേതാവ് രണ്ട് ദിവസം മുന്‍പ് എന്നെ കക്കൂസുകളുടെ കാവല്‍ക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ശുചിത്വ ജോലിക്കാരെ അപമാനിക്കുന്നതാണ്.എനിക്കെതിരേ നടത്തുന്ന ഇത്തരംകളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു.’ മോദി പറഞ്ഞു.