ന്യൂഡല്‍ഹി: രാജ്യത്തെ കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്കുവേണ്ടി മാത്രമാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും പ്രിയങ്കാഗാന്ധി. ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വന്‍തുക നല്‍കാനുളളതിനെക്കുറിച്ച് പ്രതികരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.യു.പിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടിരൂപ കുടിശികയായി നല്‍കാനുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം.
കരിമ്പ് കര്‍ഷകരുടെ കുടുംബങ്ങള്‍ രാവും പകലും അധ്വാനിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടിശിക തീര്‍ക്കുകയെന്ന ബാധ്യതപോലും നിറവേറ്റുന്നില്ല. 10,000 കോടിരൂപ കുടിശികയാണെങ്കില്‍ എത്രവലിയ ദുരിതമാവും കര്‍ഷകര്‍ നേരിടുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും, കൃഷിയുമെല്ലാം പ്രതിസന്ധിയിലായിട്ടുണ്ടാകാം. ഇത്തരം കാവല്‍ക്കാര്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരെ അവഗണിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.