കിംഗ്സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റിലേക്ക് അടുത്തവര്‍ഷം തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നു വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. അഞ്ചുദിവസം കളിക്കാനുള്ള ശാരീരികക്ഷമത ഇല്ലാത്തതിനാലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കാത്തത്. അതേസമയം, മോശം പ്രകടനം നടത്തുന്ന വിന്‍ഡീസ് ടീമിനെ എഴുതിത്തള്ളരുതെന്നും കൂടുതല്‍ സമയം അവര്‍ക്കു നല്കണമെന്നും സൂപ്പര്‍താരം ആവശ്യപ്പെട്ടു.
യുവതാരങ്ങളടങ്ങിയ നിരയാണിത്. കൂടുതല്‍ മികവ് പ്രകടിപ്പിക്കാന്‍ തീര്‍ച്ചയായും കാലതാമസം എടുക്കുമെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഗെയ്ല്‍ അവസാനമായി ടെസ്റ്റിനിറങ്ങിയത്.