ക്രിസ് ഗെയിലിന് ഭക്ഷ്യവിഷബാധ

ക്രിസ് ഗെയിലിന് ഭക്ഷ്യവിഷബാധയാണെന്ന് കിംഗ്‌സ് ഇലവന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ. ഗെയിലിനെ ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും അസുഖമായതിനാല്‍ അതിനു കഴിഞ്ഞില്ല എന്ന് കുംബ്ലെ വിശദീകരിച്ചു.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇതുവരെ കളിച്ച 6 മത്സരങ്ങളില്‍ ഒന്നില്‍ പോലും ഗെയില്‍ കളത്തിലിറങ്ങിയില്ല. ഗ്ലെന്‍ മാക്‌സ്വെല്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ഗെയിലിന് അവസരം നല്‍കാത്ത മാനേജ്‌മെന്റിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു. ഇതിനാണ് കിംഗ്‌സ് ഇലവന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

ഗെയിലിനെ ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് അസുഖമാണെന്നാണ് കുംബ്ലെ അറിയിച്ചത്. മത്സരത്തിനിടെ കമന്റേറ്റര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് കുംബ്ലെ ഇക്കാര്യം വിശദീകരിച്ചത്.

Top