പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് ഗെയ്ല്‍. ഇതിഹാസ താരം സാക്ഷാല്‍ ബ്രിയാന്‍ ലാറയുടെ റെക്കാര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
ഇന്ത്യക്കെതിരായി മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഗെയ്ല്‍ നേട്ടം സ്വന്തമാക്കിയത്. ബ്രിയാന്‍ ലാറ കുറിച്ച 10,405 റണ്‍സെന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഗെയ്ലിന് ഒമ്പത് റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഖലീല്‍ അഹമ്മദിന്റെ പന്ത് ബൗണ്ടറി കടത്തി ഗെയ്ല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. എന്നാല്‍ മത്സരത്തില്‍ ഗെയ്ലിനു തിളങ്ങാന്‍ കഴിഞ്ഞില്ല. റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റില്‍ കുടുങ്ങി ഗെയ്ല്‍ പുറത്തായി.
ഗെയ്ലിന്റെ 300-ാം ഏകദിന മത്സരം കൂടിയായിരുന്നു ഇത്. ലാറയുടെ മറ്റൊരു റെക്കോര്‍ഡും ഇതോടെ ചരിത്രമായി. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച താരമെന്ന റെക്കോര്‍ഡാണ് ഗെയ്ല്‍ മറികടന്നത്. ലാറ 299 മത്സരങ്ങളിലാണ് വിന്‍ഡീസിനായി കളത്തിലിറങ്ങിയത്.