മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ട്വന്റി ട്വന്റി ടൂര്‍ണമെന്റിനിടെ വനിതാ ടി.വി റിപ്പോര്‍ട്ടറോട് അപമര്യാദയായി സംസാരിച്ചുവെന്ന ആരോപണത്തിനെതിരെ വെസ്റ്റ് ഇന്റീസ് താരം ക്രിസ് ഗെയ്ല്‍ മാനനഷ്ട കേസ് കൊടുക്കും.
ഗെയിലിന്റെ ടീമായ മെല്‍ബണ്‍ റെനിഗേഡ്‌സ്, താരത്തിന് 10000 ഡോളര്‍ പിഴയിട്ടിരുന്നു. ഫെയര്‍ഫാക്‌സ് മീഡിയയ്‌ക്കെതിരെയാണ് കേസ്.
ബിഗ് ബ്ലാഷ് ലീഗ് മത്സരത്തിനിടെ ഇന്റര്‍വ്യു ചെയ്യാനെത്തിയ ടെന്‍ സ്‌പോര്‍ട്‌സ് വനിതാ റിപ്പോര്‍ട്ടറെ മദ്യപിയ്ക്കാന്‍ ക്ഷണിച്ച ക്രിസ് ഗെയ്ല്‍ നാണിയ്‌ക്കേണ്ടെന്നും പറഞ്ഞിരുന്നു.
ലൈവ് അഭിമുക്കിനിടെമക്‌ലോഫ്‌ലിന്‍ എന്ന റിപ്പോര്‍ട്ടറോടായിരുന്നു ഗെയ്‌ലിന്റെ വിവാദ പരാമര്‍ശം. നിന്റെ കണ്ണുകളില്‍ നോക്കി നില്‍ക്കാമെന്നതിനാല്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടാന്‍ സന്തോഷമുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും വിവിധ താരങ്ങള്‍ അടക്കമുള്ളവരും ഗെയ്‌ലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ തമാശയ്ക്ക് പറഞ്ഞതാണെന്ന് ക്രിസ് ഗെയ്ല്‍ വിശദീകരണവും നല്‍കി. ഫെയര്‍ഫാക്‌സ് മീഡിയയാണ് വാര്‍ത്ത ആദ്യം പ്രസിദ്ധികരിച്ചത്. അതേ സമയം കൂടുതല്‍ ആസ്‌ട്രേലിയന്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ ഗെയ്‌ലിനെതിരെ പരാതിയുമായി രംഗത്തെത്തി.