ചണ്ഡീഗഡ്: ഐപിഎല്‍ ലേലത്തില്‍ ആദ്യ ദിനം ആരും ക്രിസ്‌ഗെയിലിനെ കാര്യമായി എടുത്തില്ലെങ്കിലും രണ്ടാം ദിനം ലേലം പുരോഗമിച്ചപ്പോള്‍ പഞ്ചാബ് ക്രിസ് ഗെയിലിനെ സ്വന്തമാക്കുകയായിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ 2 കോടി നല്‍കിയാണ് ക്രിസ് ഗെയിലിനെ സ്വന്തമാക്കിയത്.
ഇപ്പോൾ ഇത് പഞ്ചാബി നൃത്തം കളിച്ച് ആഘോഷിക്കുകയാണ് യൂണിവേഴ്‌സ് ബോസ്. ജമൈക്കന്‍ സഹതാരം ആന്‍ഡ്രേ റസ്സലുമായി നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് റസ്സലിനെ കളിയാക്കി ഗെയില്‍ എത്തിയത്.
ആന്‍ഡ്രേ റസ്സല്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് സംഭാഷണവും നൃത്തവും വ്യക്തമാക്കുന്നത്. ക്രിസ് ഗെയിലിനെ സിക്‌സര്‍ പറത്തി ബംഗറ ഡാന്‍സ് കളിക്കുമെന്ന് ആന്‍ഡ്രേ റസ്സല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗെയിലിനു റിട്ടേണ്‍ ക്യാച് നല്‍കാനെ റസ്സലിനു ആയുള്ളു. ‘This Knight Rider player can’t be a Punjabi man.’ എന്നാണ് റസ്സലിനെ നോക്കി ഗെയില്‍ പറയുന്നത്.