മിസോറാമില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്ന കുടുംബത്തിന് ധനസഹായവുമായി ക്രിസ്ത്യന്‍ സഭ

babies

മിസോറാം: കൂടുതല്‍ കുട്ടികളുണ്ടാകുന്ന കുടുംബങ്ങള്‍ക്ക് ധനസഹായവുമായി മിസോറാമിലെ ക്രിസ്ത്യന്‍ സഭ. നാലാമത്തെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയുമാണ് പാരിതോഷികം നല്‍കുന്നത്. കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ അതിനനുസരിച്ച് കൂടുതല്‍ പണം ലഭിക്കും. സഭയില്‍ ആളു കുറയുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയുമായി സഭ രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ ക്രസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് സഹായധനവുമായി മുന്‍പോട്ട് വന്നിരിക്കുന്നത്. ജനന നിരക്ക് കുറവായതിനാല്‍ മിസോറാമിലെ ജനസംഖ്യയും കുറവാണ്. അതിനാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

Top