കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ക്രിസ്ത്യന്‍ മിഷണറിമാരുടെ നിര്‍ദേശമനുസരിച്ച്; ബിജെപി എംപി

ലഖ്‌നൗ: ക്രിസ്ത്യന്‍ മിഷണറിമാരുടെ നിര്‍ദേശം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി എംപി ഭരത് സിങ്. മിഷണറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപി ആരോപിച്ചു. ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഭരത് സിങ്ങിന്റെ വിവാദ പരാമര്‍ശം.

ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ബലിയാ മണ്ഡലത്തെയാണ് സിങ് പ്രതിനിധീകരിക്കുന്നത്. പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Top