ക്രിസ്തുമസ് ആഘോഷം ; 100 കോടിയിലധികം കേക്കുകളുടെ വില്‍പ്പനയുമായി കേരളം

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കേക്ക്.

കേരളത്തില്‍ 100 കോടിയിലധികം കേക്ക് വില്‍പ്പനയാണ് ഈ കൊല്ലത്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടന്നത്.

കേരളത്തില്‍ എല്ലാ ജില്ലകളിലുമായി നടന്ന വില്‍പ്പനയുടെ ഏറ്റവും ചുരുങ്ങിയ കണക്കാണിത്.

ഈ വര്‍ഷം കേക്കിനു ജിഎസ്ടി 18% വരെ ഉയര്‍ന്നിട്ടും വിലയില്‍ കാര്യമായ വര്‍ധനയുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

സാധാരണ കുടുംബത്തിനും താങ്ങാന്‍ കഴിയുന്ന തരത്തില്‍ കിലോയ്ക്ക് 250 രൂപ മുതല്‍ 400 രൂപ വരെയായിരുന്നു കേക്കുകളുടെ ശരാശരി വില.

Top