ഇന്റർസ്റ്റെല്ലറിനുശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കിയ വിസ്മയമാണ് ‘ഡന്‍കിര്‍ക്ക്’.
ഡന്‍കിര്‍ക്കിനെ ആരാധകർ സൂപ്പർ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.
966 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രം 15 ദിവസം കൊണ്ട് 2002 കോടി നേടിയെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
കഴിഞ്ഞ മാസം 21ന് റിലീസ് ചെയ്യ്ത ചിത്രം മുടക്കുമുതലിന്റെ ഇരട്ടിയാണ് നേടിയത് .
യുഎസ് ബോക്സോഫീസില്‍ നിന്ന് മാത്രം ചിത്രം നേടിയത് 851 കോടിയാണ്. യുഎസ് ഒഴികെയുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 1151 കോടി രൂപയും, ഇന്ത്യയില്‍ നിന്ന് മാത്രം 21.33 കോടി രൂപയും നേടി.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസിലെ ഡൻകിർക്ക് നഗരത്തിൽ നടന്ന കുടിയൊഴിപ്പിക്കലിന്‍റെയും പലായനത്തിന്‍റെയും കഥയാണ് ചിത്രം പറഞ്ഞത്.