ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന പുതിയ സിനിമയാണ് ടെനെറ്റ്. ചിത്രത്തിന്റെ ഷൂട്ടിംഗ്
പുരോഗമിക്കുകയാണ്. ടെനെറ്റിന്റെ പുതിയ ഷെഡ്യൂള്‍ മുംബൈയിലാണ്. പത്ത് ദിവസത്തെ ഷൂട്ടിംഗിനായി ക്രിസ്റ്റഫര്‍ നോളനും സംഘവും മുംബൈയിലെത്തി.
രാജ്യാന്തര ചാരവൃത്തിയാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.
ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷന്‍ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാന്‍ ഹൊയ്തി വാന്‍ ഹൊയ്‌തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.