ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഡയറക്ടര്‍ എം.നാഗേശ്വര റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ക്രിസ്ത്യന്‍ അല്ലാത്ത തനിക്ക് ക്രിസതുമസ് ആംശസയുടെ ആവശ്യമില്ലെന്ന നാഗേശ്വര റാവുവിന്റെ വര്‍ഗീയ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതികരണവുമായി ഭൂഷന്‍ രംഗത്തെത്തിയത്. നാഗേശ്വര റാവു തന്റെ ട്വിറ്ററില്‍ പങ്കുവെച്ച വാട്സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്റെ ക്രിസ്തുമസ് സംഭാഷണം എന്ന ക്യാപ്ഷനോടെയാണ് റാവു സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
ക്രിസ്മസ് ആശംസിച്ച ഒരു പ്രൊഫസര്‍ക്ക് താന്‍ ക്രിസ്ത്യനല്ലെന്നും പിന്നെ എന്തിനാണ് ഈ ആശംസയെന്നുമാണ് റാവു ചോദിക്കുന്നത്. സന്ദേശം അയച്ച ആളോട് താങ്കളും ക്രിസ്ത്യനല്ല എന്നാണ് കരുതുന്നതെന്ന് പറയുന്ന റാവൂ എന്നാണ് ഭഗവത് ഗീത ജയന്തി എന്ന് പറയാമോ എന്നും അദ്ദേഹത്തോട് റാവൂ ചോദിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഇയാളെ പോലെയുള്ള ആളെ ബി.ജെ.പി സര്‍ക്കാര്‍ സി.ബി.ഐ ഡയര്‍ക്ടര്‍ ആക്കിയിരുന്നതെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.