ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഔട്ടായി ക്രോമിയം ആന്‍ഡ്രോയ്ഡ് ബ്രൗസറായ കിവി ആപ്പ്

ഗൂഗിള്‍ പ്ലേ സ്‌റ്റോറിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് ആപ്പുകള്‍ക്ക് പിന്നെ പ്ലേ സ്റ്റോറില്‍ സ്ഥാനമില്ല. അങ്ങനെ വെല്ലുവിളി ഉയര്‍ത്തിയ പല ആപ്പുകളേയും ഗൂഗിള്‍ പുറത്താക്കിയിട്ടുണ്ട്. അങ്ങനെ പ്ലേ സ്റ്റോറില്‍ നിന്നു പുറത്തായതും പ്രവേശനം ലഭിക്കാത്തതുമായ ആപ്പുകള്‍ പുറത്ത് ഒട്ടേറെ ആപ്പ്‌സ്റ്റോറുകളില്‍ നിന്ന് ആവശ്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നുമുണ്ട്.

ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ പ്ലേസ്റ്റോറില്‍ നിന്ന് പുറത്തായ ആപ്പാണ് ക്രോമിയം ആന്‍ഡ്രോയ്ഡ് ബ്രൗസറായ കിവി ആണ്. കിവി ബ്രൗസര്‍ പ്ലേ സ്റ്റോറില്‍ നിന്നു പുറത്തായതിന് കാരണം യു ട്യൂബ് മ്യൂസിക്, യു ട്യൂബ് പ്രീമിയം സേവനങ്ങളില്‍ പ്രീമിയം വരിക്കാര്‍ക്കു മാത്രം നല്‍കിയിരുന്ന ബാക്ഗ്രൗണ്ട് പ്ലേബാക്ക് സംവിധാനം സൗജന്യമായി നല്‍കിയതിനാലാണ് എന്നാണ് സൂചന.

ക്രോം എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കി ശ്രദ്ധ നേടിയ കിവിയെ ബാക്ഗ്രൗണ്ട് പ്ലേബാക്ക് സംവിധാനം സൗജന്യമായി നല്‍കിയതിനാണ് നീക്കം ചെയ്തതെങ്കില്‍ ഗൂഗിള്‍ ക്രോം ഉള്‍പ്പെടെയുള്ള എല്ലാ ക്രോമിയം ബ്രൗസറുകളെയും പുറത്താക്കണമെന്നാണ് എതിര്‍ കക്ഷികള്‍ പറയുന്നത്. ഈ ബ്രൗസറുകളിലൊക്കെ ഡെസ്‌ക്ടോപ് മോഡ് തിരഞ്ഞെടുത്താല്‍ യു ട്യൂബ് ബാക്ഗ്രൗണ്ട് പ്ലേബാക്ക് സാധ്യമാകുമെന്നതു തന്നെ കാരണം.

Top