ആലപ്പുഴ: കുട്ടനാട് വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ഫാദര്‍ പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പകരം ഫാദര്‍ ജോസഫ് കൊച്ചുതറയക്ക് സമിതിയുടെ ചുമതല നല്‍കി. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ചങ്ങനാശ്ശേരി അതിരൂപത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ നടപടിയെടുക്കുന്നതാണ്.