കൊച്ചി : കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സുപ്രീംകോടതി ഉത്തരവനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം.
കോടതി ഉത്തരവനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ യാക്കോബായ വിഭാഗം തടഞ്ഞെന്നും ആരാധന നടത്താന്‍ പൊലീസ് സുരക്ഷ വേണമെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. അതേസമയം കോടതി ഉത്തരവിനെ ഓര്‍ത്തഡോക്‌സ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് എന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്.