പള്ളിത്തര്‍ക്കം; ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ

kerala hc

കൊച്ചി: ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിനെതിരെയുള്ള ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ. നിയമങ്ങള്‍ നടപ്പാക്കാന്‍ ഏതൊരു സര്‍ക്കാരിനും ബാധ്യത ഉണ്ട്. ക്രമസമാധാനത്തിന്റെ പേരില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാതെ ഇരുന്നാല്‍, അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു.

ക്രമസമാധാനത്തിന്റെ പേരില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാതെ ഇരുന്നാല്‍ അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. നീതി നിഷേധത്തിനു സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് കരുതുന്നു. നിയമത്തോടുള്ള പ്രതിബദ്ധത സര്‍ക്കാര്‍ പാലിച്ചേ മതിയാകൂവെന്ന് ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു.

 

Top