ന്യൂഡല്‍ഹി: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ യാക്കോബായ സഭയുടെ അഭിഭാഷകന് 25,000 രൂപ പിഴയൊടുക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കി സുപ്രീംകോടതി. സഭ പണം നല്‍കിയിരുന്നുവെന്നും അടയ്ക്കാത്തതില്‍ മാപ്പ് നല്‍കണമെന്നും യാക്കോബായ സഭയുടെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു.
അന്തിമ വിധിയില്‍ വ്യക്തത തേടി യാക്കോബായ സഭ സമര്‍പ്പിച്ച ഹര്‍ജി 25,000 രൂപ പിഴയോടെ കോടതി തള്ളിയിരുന്നു. ആറാഴ്ചയ്ക്കകം പിഴത്തുക കെട്ടിവയ്ക്കാനായിരുന്നു കഴിഞ്ഞ ജൂണില്‍ സുപ്രീംകോടതി ഉത്തരവിട്ടത്.