സഭാത്തര്‍ക്കം; മൃതദേഹങ്ങളോട് ആദരവ് കാണിക്കണം: വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മില്‍ സംസ്‌കാര ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്ന വൈദികന്‍ ആരെന്നത് കോടതിയുടെ വിഷയമല്ലെന്നും മൃതദേഹങ്ങളോട് ആദരവ് കാണിക്കണമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ഹര്‍ജിക്കാരോട് പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.മാത്രമല്ല വാദത്തിനിടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സും ഓര്ത്തഡോക്‌സ് സഭ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ 2017ലെ വിധി പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ട് മാത്രമുള്ളതാണെന്നും അതിനപ്പുറത്തുള്ള വിഷയങ്ങളില്‍ ഇടപെടില്ലെന്നും കൂടുതല്‍ നിര്‍ബന്ധം പിടിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കോടതി അലക്ഷ്യ ഹര്‍ജി തള്ളുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.

Top