സഭാ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്തു. കോടതി നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ഡ്രല്‍ പൊലീസാണ് കേസെടുത്തത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 26 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വില്‍പ്പനയില്‍ സഭയ്ക്ക് കോടികള്‍ നഷ്ടം സംഭവിച്ചെന്നാരോപിച്ച് എറണാകുളം സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സഭ പ്രൊക്യൂറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവരടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Top