കോഴിക്കോട്: താമരശ്ശേരി രൂപതയിലെ വൈദികനെ സസ്പെന്‍ഡ് ചെയ്തു. താമരശ്ശേരി രൂപതയിലെ വൈദികന് തോമസ് പുതിയപറമ്പിലിനെ ആണ് സസ്പെന്ഷന്. സഭാ നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചതും ചുമതലകള്‍ ഏറ്റെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നടപടി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. മണിപ്പൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ ഫാദര്‍ തോമസ് പുതിയ പറമ്പില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.