പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: നഗരത്തിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. രാവിലെ എത്തിയ തീര്‍ത്ഥാടകരാണ് കാണിക്കവഞ്ചി തകര്‍ന്നുകിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നോര്‍ത്ത് പൊലീസ് കേസെടുത്ത് മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു. ഒരു മാസം മുന്‍പാണ് കാണിക്കവഞ്ചി അവസാനമായി തുറന്നത്. ഏകദേശം 10, 000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Top