ജോർജ്ജ് ആല‌ഞ്ചേരി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ കോടതി വിധി ഇന്ന്

mar george alancherry

കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കം മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.

എന്നാല്‍, സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിട്ടുണ്ട്.

Top