കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അഞ്ചാം പ്രതിയാക്കി. അന്യായതടങ്കല്‍, രേഖകളിലെ തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് സിഐയ്ക്ക് മേല്‍ ചുമത്തിയത്. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.
സിഐ ക്രിസ്പിന്‍ സാമിനെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുകയാണ്. ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ക്രിസ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.