വാഷിംഗ്ടണ്‍: ബീജിംഗില്‍ നിന്നുള്ള ഭീഷണികളെ നേരിടാനും അവര്‍ ഉയര്‍ത്തുന്ന ആഗോള വെല്ലുവിളി പരിഹരിക്കാനും ഒരു പുതിയ ‘ചൈന ദൗത്യ കേന്ദ്രം’ സ്ഥാപിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) പ്രഖ്യാപിച്ചു. ഭീഷണി ചൈനീസ് സര്‍ക്കാരില്‍ നിന്നാണെന്ന് ഡയറക്ടര്‍ വില്യം ബേണ്‍സ് ഊന്നിപ്പറഞ്ഞു.
പുതിയ മിഷന്‍ സെന്റര്‍ ‘ഈ പ്രധാന എതിരാളിക്കെതിരെ’ സിഐഎ ഇതിനകം ചെയ്യുന്ന അസാധാരണമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ചൈനയെയും അവരുടെ സാങ്കേതിക വിദ്യയെയുമെല്ലാം തന്ത്രപരമായി അവലോകനം ചെയ്തതില്‍ നിന്നാണ് ഈ മാറ്റങ്ങള്‍ ഉണ്ടായതെന്ന് പ്രസ്താവനയില്‍ പറയുന്നു.
അക്രമോത്സുക റഷ്യ, പ്രകോപനമുയര്‍ത്തുന്ന ഉത്തര കൊറിയ, ശത്രുതയുള്ള ഇറാന്‍, തീവ്രവാദ വിരുദ്ധ പോരാട്ടം ഇവയിലെല്ലാം ശ്രദ്ധ ഉണ്ടാകുമെന്നും ഡയറക്റ്റര്‍ അറിയിച്ചു.