യാഥാര്‍ത്ഥ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന ഭാവനാലോകമാണ് സിനിമ; മംമ്ത

mamtha mohandas

ലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് വീണ്ടും അഭിനയ ലോകത്തില്‍ ചുവട് ഉറപ്പിച്ചിരിക്കുകയാണ് നടി. തന്നെ സംബന്ധിച്ചടത്തോളം സിനിമ എന്നത് ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന ഭാവനാലോകമാണെന്നാണ് മംമ്ത പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ആഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കുവെച്ചത്.

‘എന്റെ ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളോ തിരിച്ചടികളോ ഉണ്ടാകുമ്പോള്‍ അതിനെ മറികടക്കാനുളള ഊര്‍ജം ലഭിക്കുന്നത് സിനിമയില്‍ നിന്നാണ്. ചെറുപ്പം മുതലേ സിനിമയോട് ഇഷ്ടമുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ അഭിനേതാവിനെ അതില്‍ കണ്ടെത്തി, അതെനിക്ക് കൂടുതല്‍ ആത്മവിശ്വാസം തന്നു. അങ്ങനെ സിനിമയോട് കൂടുതല്‍ അടുത്തു. സ്‌നേഹം പ്രകടിപ്പിക്കാനുളള മാര്‍ഗമാണ് എന്നെ സംബന്ധിച്ചടത്തോളം സിനിമ’ മംമ്ത പറഞ്ഞു.

2019 മംമ്തയെ സംബന്ധിച്ചിടത്തോളം തിളക്കമാര്‍ന്ന വര്‍ഷമാണ്. മംമ്ത നായികയായ ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലും,പൃഥ്വിരാജ് ചിത്രമായ നയനും നിറഞ്ഞ സദസോടെയാണ് തീയറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് മംമതയുടെ റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം.

Top