തമിഴ്‌റോക്കേഴ്‌സിനെ പൂട്ടുമോ? ഇത്തരം വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സിനിമ ഇറങ്ങി ഉടന്‍ തന്നെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സ് പോലുളള വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

തമിഴ്‌റോക്കേഴ്‌സ്, ഈസിടിവി, കാത്മൂവീസ്, ലൈംടോറന്റ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

വെബ്‌സൈറ്റ് ലഭ്യമാകുന്ന യുആര്‍എലുകള്‍, പ്രസ്തുത സൈറ്റുകളുടെ ഐപി അഡ്രസ് എന്നിവ ബ്ലോക്ക് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനോടും, വിവര സാങ്കേതിക മന്ത്രാലയത്തോടും വെബ്‌സൈറ്റുകളുടെ ‘ഡൊമെയ്ന്‍ നെയിം’ റദ്ദ് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top