കൊച്ചി : കേരളാ ബജറ്റില്‍ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭാരവാഹിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍.
നികുതി പത്തുശതമാനത്തില്‍ നിന്ന് കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും
ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി സിനിമാ മേഖയിലെ വിവിധ സംഘടനാ ഭാരവാഹികളും നടന്മാരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപിച്ചത്. സിനിമ ടിക്കറ്റുകൾക്ക് പത്ത് ശതമാനം വിനോദനികുതി ഏർപ്പെടുത്തിയത് സിനിമാവ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജി.എസ്.ടി നിലനിൽക്കെ ഇരട്ടനികുതി ഏർപ്പെടുത്തുന്നത് നീതീകരിക്കിനാകില്ലെന്നതാണ് വിവിധ സിനിമാസംഘടനകളുടെ പക്ഷം.