വലിയ പ്രതീക്ഷ വച്ച് പുലര്‍ത്താറില്ല; ജയപരാജയങ്ങള്‍ ഒരുപോലെ എന്ന് വിജയ് സേതുപതി

vijay-sethupathyyy

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. ഇപ്പോള്‍ സിനിമയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.

തനിക്ക് സിനിമകളുടെ ജയപരാജയങ്ങള്‍ ഒരുപോലെയാണെന്നും വിജയമായാലും പരാജയമായാലും താന്‍ ഒരുപോലെ സ്വീകരിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു. സിനിമകളില്‍ വലിയ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്താറില്ല. ആ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top