മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ താരത്തെ പിന്തുണച്ച് ബാബുരാജ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചു. ഞങ്ങളെ അറിയാവുന്നവര്‍ക്ക് അറിയാം, സുരേഷ് ഗോപിക്കൊപ്പം എന്ന് നടി അനുമോളും സുരേഷേട്ടന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് സാധിക വേണുഗോപാലും കുറിച്ചു. മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇവര്‍ പ്രതികരിച്ചിരിക്കുന്നത്.
ബാബുരാജ്: കഷ്ടം എന്തൊരു അവസ്ഥ. വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടന്‍ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല. കണ്ടിട്ടില്ല ……ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത് …. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു.
ശ്രീവിദ്യ മുല്ലചേരി: കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി സാറിനെ എനിക്ക് അറിയാം, സര്‍ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെ പോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാന്‍ പറയുന്നു. എപ്പോഴും എപ്പോഴും സുരേഷ് സാറിനൊപ്പം.