അബുദബി: മുപ്പത് ശതമാനം ശേഷിയിൽ അബൂദബിയിലെ സിനിമാശാലകൾക്ക് പ്രവർത്തനമാരംഭിക്കുന്നതിന് അനുമതി. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്നാൽ മാസ്‌ക്കുകൾ ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, തുടർച്ചയായി അണു നശീകരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് രോഗമുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പുതുതായി അബുദബിയിൽ 2959 പേർക്ക് രോഗം ബാധിച്ചതായും 1901 പേർ രോഗമുക്തി നേടിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ആകെ രോഗികൾ 408236ഉം രോഗമുക്തി നേടിയവർ 391205ഉം ആകെ മരണസംഖ്യ 1310ഉം ആണ്.