നാഗര്‍കനൂര്‍: പ്രശസ്ത തെലുങ്ക് ചിത്രം ഉള്‍ക്കൊണ്ട് കാമുകനൊപ്പം ജീവിക്കാന്‍ തെലുങ്കാന സ്ത്രീയുടെ കൊടുംപാതകം.
തെലുങ്കാനയിലെ നാഗര്‍കനൂര്‍ ജില്ലയിലെ സ്വാതി റെഡ്ഡി തെലുങ്ക് ചിത്രമായ’യെവ്ഡു’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തന്റെ ഭര്‍ത്താവിനെ കൊന്ന് കാമുകനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത്.
ഇതാണ് സിനിമയെ വെല്ലുന്ന കഥ;
1. സ്വാതി റെഡ്ഡിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്തി, മൃതദേഹം കാട്ടില്‍ എത്തിച്ച് കത്തിച്ചുകളഞ്ഞു.
2. പിന്നീട് ആസൂത്രണത്തിന്റെ ഭാഗമായി സ്വാതി കാമുകന്‍ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് തിരിച്ചറിയാന്‍ പറ്റാത്ത വിധം വികൃതമാക്കി. തുടര്‍ന്ന് അവര്‍ ഭര്‍ത്താവിന്റെ കുടുംബത്തെ വിളിച്ചു വരുത്തി സുധാകര്‍ ഒരു അപകടത്തില്‍ പെട്ടെന്ന് അറിയിച്ചു.
3. സ്വാതി രാജേഷിനെ തന്റെ ഭര്‍ത്താവ് സുധാകറാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുടുംബവുമൊത്ത് പ്ലാസ്റ്റിക് സര്‍ജ്ജറിക്കായി ആശുപത്രിയില്‍ എത്തിച്ചു.
4. ശസ്ത്രക്രിയയ്ക്കുശേഷം സുധാകറിന്റെ കുടുംബം അവരുടെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
5. സുധാകറിന്റെ ആധാറിലെ വിരലടയാള വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു.
6. ഇതിലൂടെ സ്വാതിയും അവളുടെ കാമുകനും ചേര്‍ന്ന് നടത്തിയ സിനിമാ സ്‌റ്റൈല്‍ കുറ്റകൃത്യം വെളിച്ചത്തായി.
7. തുടരന്വേഷണത്തില്‍ നവംബര്‍ 26-ന് സുധാകര്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് കണ്ടെത്തി.
8. സ്വാതിയെയും കാമുകന്‍ രാജേഷിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു.