ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ ഇറോം മൈപക് കൊവിഡ് ബാധിച്ച് മരിച്ചു

ഇംഫാല്‍: ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ ഇറോം മൈപക് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ഇംഫാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മണിപ്പൂരുകാരനായ ഇറോം സംസ്ഥാനത്ത് ഛായാഗ്രാഹണത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ഒരേയൊരു വ്യക്തിയാണ്. 30 വര്‍ഷത്തോളം നീണ്ട കരിയറായിരുന്നു ഇറോം മൈപകിന്റേത്.

മണിപ്പൂര്‍ സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചത് ഇറോം മൈപക് ആണ്. ‘ദി മോണ്‍പാസ് ഓഫ് അരുണാചല്‍ പ്രദേശ്’ എന്ന ഡോക്യുമെന്ററിയ്ക്കാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും നെഗറ്റീവായി.

Top