തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാസമരത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യ മനോഭാവം കാരണമാണെന്ന് വിതരണക്കാരുടെ സംഘടനാ നേതാവ് സിയാദ് കോക്കര്‍.
സംസ്ഥാനത്തെ തിയറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം തട്ടിപ്പുകാരാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഒത്തുത്തീര്‍പ്പു ശ്രമങ്ങള്‍ക്കുപോലും വഴങ്ങാതെ സിനിമാ മേഖലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ചില തിയറ്റര്‍ ഉടമകളെന്ന് തുറന്നടിച്ച സിയാദ് കോക്കര്‍ ലിബര്‍ട്ടി ബഷീറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
തിയറ്റര്‍ ഉടമകളില്‍ പലരും ലിബര്‍ട്ടി ബഷീറിന് എതിരാണ്. എന്നാല്‍ അവര്‍ ബഷീറിനെതിരെ സംസാരിക്കാന്‍ മടിക്കുകയാണ്.
സിനിമാസമരം പരിഹരിക്കുന്നതിന്റെ ഭാഗമായി ജുഡീഷ്യല്‍ കമ്മിഷനെ വച്ച് പ്രശ്‌നങ്ങള്‍ പഠിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം സ്വീകാര്യമാകാത്ത തിയറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം തട്ടിപ്പുകാരാണ്.
സാമ്പത്തിക തിരിമറിക്ക് പുറമെ തദ്ദേശസ്ഥാപനങ്ങളെയും തിയറ്ററുകാര്‍ പറ്റിക്കുന്നുണ്ടെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി.