കോഴിക്കോട്: സിപിഎം നേതാവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിന്റെ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മുസ്ലീം ലീഗ് നേതാക്കളായ വി. കെ. അബുഹാജി, എം നസീഫ്, കെ കെ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ക്വട്ടേഷന്‍ എടുത്തതായി പറയപ്പെടുന്ന കൊയിലാണ്ടി സ്വദേശി നബീലിന് എതിരെയും കേസുണ്ട്. കുറ്റകരമായ ഗൂഡാലോചന, ഭീഷണി എന്നിങ്ങനെ ഐപിസി 506, 120-ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
2013ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ക്വട്ടേഷന് പിന്നിലെന്ന് മുന്‍ യൂത്ത് ലീഗ് നേതാവ് കോഴിശേരി മജീദ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉയര്‍ന്നതും പൊലീസ് കേസെടുത്തും.