ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാമത്, ശക്തമായ പ്രതിരോധ പങ്കാളിയുമെന്ന് ജപ്പാൻ

ന്യൂഡല്‍ഹി : ഉറച്ച നിലപാടുകളും ആഭ്യന്തര ബന്ധങ്ങളും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഒന്നാമതാക്കിയിരിക്കുകയാണെന്ന് ജപ്പാന്‍.

മറ്റു രാജ്യങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു ഉറച്ച പങ്കാളി കൂടിയാണ് ഇന്ത്യയെന്നും ജാപ്പനീസ് പ്രതിനിധിയായ കെന്‍ജി ഹിരാമത്സു പറഞ്ഞു.

ലോക രാജ്യങ്ങള്‍ക്കിടയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ജപ്പാനും തമ്മില്‍ ദൃഢമായൊരു ബന്ധമുണ്ടാകണെമെന്നാണ് ജപ്പാന്‍ ആഗ്രഹിക്കുന്നത്.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളെകുറിച്ചും, ദക്ഷിണ സമുദ്രത്തില്‍ ചൈന നടത്തുന്ന അഭ്യാസ പ്രകടനങ്ങളെക്കുറിച്ചും ഒരു ചടങ്ങില്‍ അപലപിക്കുകയായിരുന്നു ഹിരാമത്സു.

ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ അബെയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായിയാണ് ഇത്തരമൊരു പ്രസ്താവന ജപ്പാന്‍ നടത്തിയത്.

അടുയത്തിടെ ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പുതിയ പിരിമുറുക്കം സൃഷ്ടിച്ചുവെന്നും ലോക ശക്തികളെ നിയന്ത്രിക്കേണ്ടത് ഐക്യരാഷ്ട്രസഭയുടെ ബാധ്യതകളില്‍ ഒന്നാണെന്നും ജപ്പാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണ കരാറുകള്‍ ജൂലൈയില്‍ നിലവില്‍ വന്നിരുന്നു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോ സന്ദര്‍ശിച്ചിരുന്ന വേളയില്‍ സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇന്ത്യ ലോക രാജ്യങ്ങള്‍ക്കുമുമ്പില്‍ ഒരു വന്‍ മതിലായി ഉയര്‍ന്നു വരുന്നതിന്റെ സൂചനയാണ് അയല്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്ന അതിശക്തമായ ഉഭയകക്ഷി ബന്ധം.

Top