മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തിന്റെ ഭാഗമായതില്‍ ആശങ്കയുണ്ട്: നിര്‍മ്മലാ

Nirmala Sitharaman

ന്യൂഡല്‍ഹി: പൗരത്വ ഭാദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തില്‍ ഭാഗമായത് ആശങ്കപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.

‘ജാമിയയില്‍ ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തിന്റെ ഭാഗമായതില്‍ ആശങ്കയുണ്ട്’. പൗരത്വഭേദഗതിയിലെ പ്രതിഷേധക്കാരുടെ കണ്ണീര്‍ ഒപ്പാനുള്ള കോണ്‍ഗ്രസിന്റെ ഭാവം നിരാശ കൊണ്ടാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇന്നലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്കുമുന്നിലെ അക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രതികരിച്ചിരുന്നു.  ഇന്നലെയാണ് ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വലിയ അക്രമണത്തിലേക്ക് വഴിമാറിയത്. ആക്രമണങ്ങളില്‍ പത്തോളം വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

Top