ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുമ്പോള്‍ അമിത് ഷാ രാജിവെയ്ക്കണം എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഡല്‍ഹിയിലെ പൊലീസ് നടപടിയുടെയും പൗരത്വ ഭേദഗതി ബില്ലിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധം ശക്തമായത്. വിവിധ വിദ്യാര്‍ത്ഥിസംഘടനകളും സ്വതന്ത്രചിന്താഗതിക്കാരുമാണ് രാജിയാവശ്യവുമായി മുമ്പോട്ട് വന്നിരിക്കുന്നത്.