വി. മുരളീധരന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാട്ടി. നെഹ്റു യുവകേന്ദ്രയുടെ പരിപാടിക്കിടെയാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.

ഗോബാക്ക് മുദ്രാവാക്യം വിളികളുമായി ടൗണ്‍ഹാളില്‍ കടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇല്ലാത്ത എന്‍ ആര്‍ സി യുടെ പേരിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. എന്‍ ആര്‍ സി രാജ്യവ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലന്നും, അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവെക്കുമെന്നും  മുരളീധരന്‍ പറഞ്ഞു. രാവിലെ ഏഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുന്നവരാണ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.

 

 

 

 

Top