കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ പ്രതിഷേധ മാര്‍ച്ച്. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ഷിപ്യാഡിലേക്കാണ് ലോങ് മാര്‍ച്ച് നടത്തുന്നത്.
വിവിധ രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാസാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ സംഘടനകളും പ്രതിഷേധത്തിനായി ഒരുമിച്ചിട്ടുണ്ട്.
അതേസമയം ചലച്ചിത്ര പ്രവര്‍ത്തരുടെ മാര്‍ച്ച് രാജേന്ദ്ര മൈതാനത്ത് നിന്നാണ് തുടങ്ങുന്നത്.