പൗരത്വ ബില്‍; രാജ്യസഭയിലെ അങ്കത്തില്‍ ബിജെപിയുടെ കണക്ക് തെറ്റുമോ?

rajyasabha

ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 300ലേറെ അംഗങ്ങളുണ്ട്. രാജ്യസഭയില്‍ പക്ഷെ അതല്ല സ്ഥിതി. എന്‍ഡിഎ സഖ്യകക്ഷികളുടെ കൂടി പിന്തുണ നേടിയാല്‍ പോലും കേവല ഭൂരിപക്ഷം അവര്‍ക്ക് അകലെയാണ്. പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയ ലാഘവത്തോടെ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത് കൊണ്ടാണ് ബില്ലിലെ വിവരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.

എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ കൂടി സഹായത്തോടെയാണ് ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും രാജ്യസഭയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ ബിജെപിക്ക് സുപ്രധാനമാണ്. പൗരത്വ ഭേദഗതി ബില്ലിലും ബിജെപി മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടുന്നുണ്ട്.

രാജ്യസഭയില്‍ 245 അംഗങ്ങളില്‍ അഞ്ച് സീറ്റ് ഒഴിവുണ്ട്. 240 അംഗങ്ങളാണ് നിലവിലുള്ളത്. പൗരത്വ ബില്‍ പാസാക്കാന്‍ 121 അംഗങ്ങളുടെ പിന്തുണ വേണം. ബിജെപി 83, കോണ്‍ഗ്രസ് 46, തൃണമുല്‍ കോണ്‍ഗ്രസ് 13, എഐഎഡിഎംകെ 11, സമാജ്‌വാദി പാര്‍ട്ടി 9, ബിജു ജനതാദള്‍ 7, സ്വതന്ത്രരും മറ്റുള്ളവരും 6, ജനതാദള്‍ യു, ടിആര്‍എസ് എന്നിവര്‍ക്ക് 6, സിപിഎം, ഡിഎംകെ എന്നിവര്‍ 5, ബിഎസ്പി 4, എന്‍സിപി 4, നോമിനേറ്റഡ് 4, ആര്‍ജെഡി 4, ആം ആദ്മി 3, ശിരോമണി അകാലിദള്‍ 3, ശിവസേന 3, പിഡിപി 2, ടിഡിപി 2, വൈഎസ്ആര്‍ കോണ്‍ഗ്രസ് 2, മറ്റ് ചെറുകിട പാര്‍ട്ടികള്‍ക്ക് 12 അംഗങ്ങളുമാണുള്ളത്.

എന്‍ഡിഎയില്‍ നിന്നും ശിവസേന ഉള്‍പ്പെടെ കക്ഷികള്‍ വേര്‍പിരിഞ്ഞത് ബിജെപിക്ക് തലവേദനായി മാറുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്.

Top