പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും കാമ്പസുകളിലേക്കും വ്യാപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ഞായറാഴ്ച നടന്ന പ്രകടനത്തിനിടെ ജാമിയ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഇപ്പോള്‍ ഈ പ്രതിഷേധം ചങ്ങല പ്രതികരണമാക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പുതിയ പ്രതിഷേധത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുതല്‍ ഹൈദരാബാദ് വരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ജാമിയ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ അതിക്രമം ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്, കേസ് ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം ജാമിയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുമ അര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളോട് പൊലീസ് പെരുമാറിയത് തീര്‍ത്തും രാക്ഷസതുല്യമാണെന്നും അത് വേദനയുണ്ടാക്കിയെന്നും വിസി പ്രതികരിച്ചിരുന്നു.
മാത്രമല്ല ”ഈ പ്രയാസകരമായ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്ന് എന്റെ വിദ്യാര്‍ത്ഥികളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും ജാമിയയിലെ മുഴുവന്‍ സമൂഹവും അവരോടൊപ്പമുണ്ട്” വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ സര്‍വകലാശാല പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നു.