സിട്രോണിന്റെ ആദ്യ വാഹനം 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും സിട്രോണ്‍ വാഹനം എത്തുക എന്നാണ് സൂചന. ‘സി5 എയര്‍ക്രോസ്’ എന്ന മോഡലായിരിക്കും ആദ്യം ഇന്ത്യയില്‍ എത്തുക.
സ്പോര്‍ട്സ് യൂട്ടിലിറ്റി (എസ്.യു.വി.) വാഹനമായിരിക്കും ആദ്യം അവതരിപ്പിക്കുകയെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് റോളണ്ട് ബൗചറ വ്യക്തമാക്കി. ആദ്യ അഞ്ചു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തുടക്കത്തില്‍ തന്നെ ഷോറൂമുകളില്‍ വാഹനം എത്തുമെന്നും റോളണ്ട് ബൗചറ പറഞ്ഞു.
ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.