ചെറു എസ്.യു.വി സി 3 എയര്‍ക്രോസ് വിപണിയിലെത്തിച്ച് സിട്രോണ്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണി പിടിക്കാനായി ചെറു എസ്.യു.വി സി 3 എയര്‍ക്രോസ് എത്തിച്ചിരിക്കുകയാണ്. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളില്‍ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. ഫ്രഞ്ച് വണ്ടി വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഇ3 എയര്‍ക്രോസ് ഇപ്പോള്‍ ബുക്ക് ചെയ്തിടാം.

9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’ വിന് അഞ്ച് സീറ്റ് വകഭേദം മാത്രമേയുള്ളൂ. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’ വിന് അഞ്ച് സീറ്റ് വകഭേദം മാത്രമേയുള്ളൂ. യര്‍ന്ന വകഭേദം മാക്സിന്റെ അഞ്ചു സീറ്റിന് 11.95 ലക്ഷം രൂപയും ഏഴു സീറ്റിന് 12.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

നാല് സിംഗിള്‍-ടോണ്‍, ആറ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും സിട്രണ്‍ സി3 എയര്‍ക്രോസ് വാങ്ങാനാവും. പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, പോളാര്‍ വൈറ്റ് വിത്ത് ഗ്രേ റൂഫ്, പോളാര്‍ വൈറ്റ് വിത്ത് ബ്ലൂ റൂഫ്, സ്റ്റീല്‍ ഗ്രേ വിത്ത് വൈറ്റ് റൂഫ്, സ്റ്റീല്‍ ഗ്രേ വിത്ത് ബ്ലൂ റൂഫ്, പ്ലാറ്റിനം ഗ്രേ വിത്ത് വൈറ്റ് റൂഫ്, കോസ്മോ ബ്ലൂ വിത്ത് വൈറ്റ് റൂഫ് എന്നിവയാണ് അവ.

സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് സി 3 എയര്‍ക്രോസ്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ എസ്.യു.വി എത്തുന്നത്. റിയര്‍ ഡീഫോഗര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍, റൂഫ് മൗണ്ടഡ് റിയര്‍ എയര്‍കോണ്‍ വെന്റുകള്‍, അഞ്ച് സീറ്ററില്‍ റിയര്‍ സെന്റര്‍ ആംറെസ്റ്റ്, ടില്‍റ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, ഹാലൊജന്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിന്റെ ഭാഗമാണ്.

Top