മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സിഐടിയു

CITU

കോഴിക്കോട്: മോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സിഐടിയു ദേശീയ കൗണ്‍സില്‍. പുതുക്കിയ സംഘടനാ രേഖ കൗണ്‍സില്‍ അംഗീകരിച്ചു. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മെയ് മാസത്തില്‍ ദേശവ്യാപക പ്രചരണം സംഘടിപ്പിക്കാനും മറ്റ് തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ഒക്ടോബറില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ അവതരിപ്പിച്ച സംഘടനാ രേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. യുവജനങ്ങളെ കൂടുതലായി സംഘടനയിലേക്ക് കൊണ്ട് വരുന്നതിനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സംഘടനാ രേഖ.

Top