ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയതായി സിഐടിയു

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയതായി സി ഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുര്‍ന്നാണ് തീരുമാനമെന്നും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതിയും വ്യക്തമാക്കി. തുറന്ന കടകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടും. ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറരുതെന്ന് യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമാണെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. 48 മണിക്കൂറാണ് പണിമുടക്ക് നടത്തുന്നത്.

Top