കൊച്ചി: ഗൂണ്ടാ പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊച്ചിയില്‍ വീണ്ടും അറസ്റ്റ്. നാല് കുപ്രസിദ്ധ ഗൂണ്ടകളെ സിറ്റി ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു.
യുവതിക്ക് മയക്കുമരുന്ന് നല്‍കി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
നഗരത്തിലെ ഗൂണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ സിറ്റി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്.
മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാന്‍പറംപില്‍ ഒന്നാം പ്രതിയായ കേസില്‍ മൂന്ന് ഗൂണ്ടകളെ മുന്‍പ് സിറ്റി ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലായിരുന്നു അറസ്റ്റ്. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂറാണ് പരാതിക്കാരന്‍.
സിപിഐഎം നേതാവും കളമശേരി ഏരിയാകമ്മറ്റി മുന്‍ സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈനെതിരെ കഴിഞ്ഞയാഴ്ച ഗൂണ്ടാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിന്നു.